പുകവലി പുകവലി എന്നത് ഒഴിവാക്കാൻ ആകുന്ന ഏറ്റവും പ്രധാനമായ റിസ്ക് ഫാക്ടർ ആണ്. പുകവലിക്കുന്നവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരെക്കാൾ ഇരട്ടിയിലേറെയാണ്.  പുകവലിക്കുന്ന പുരുഷന്മാരുടെ ജീവിതത്തിൽ ശരാശരി പതിമൂന്നു വർഷം കുറയുന്നു. പുകവലിക്കുന്ന സ്ത്രീകളിൽ ഇത് പതിനാല് വര്ഷം ആണ്. ഇതിനെല്ലാം പുറമെ, പാസ്സീവ് സ്‌മോക്കിങ് വഴി പുക വലിക്കാത്തവരിലും ഹൃദ്രോഗത്തിന്റെ സാധ്യത കൂട്ടുന്നു.    ഉയർന്ന രക്തസമ്മർദ്ദം രക്തസമ്മർദ്ദം (bloodpressure) ഒരു അനുപാതമായി രേഖപ്പെടുത്തുന്നു (ഉദാഹരണം: 120/80 mmHg). ഇതിനു രണ്ടു ഘടകങ്ങൾ ആണുള്ളത്  സിസ്റ്റോളിക് ബ്ലഡ് പ്രഷർ  - ഹൃദയമിടിക്കുമ്പോൾ ആർട്ടറീസിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു   ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ -  ഹൃദയമിടിപ്പുകളുടെ ഇടയിൽ ആർട്ടറീസിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു ഏതു പ്രായത്തിലെ ആൾ ആണെങ്കിലും രക്തസമ്മർദ്ദത്തിന്റെ നോർമൽ അളവ് 130/80 mmHg ആണ്. ഇത് 140/90 ൽ കൂടുതലാണെങ്കിൽ  HIGH BPഎന്ന് പറയപ്പെടുന്നു. 18 വയസ്സിന് ശേഷം രക്തസമ്മർദ്ദം അളക്കേണ്ടതാണ്.    പ്രമേഹം രക്തത്തിലെ ഷുഗറിന്റെ നില 125 mg/dLഇൽ കൂടുതൽ ആയ ഒരു അവസ്ഥയെ ആണ് പ്രമേഹം എന്ന് പറയുന്നത്. രണ്ട് തരത്തിലുള്ള പ്രമേഹം ഉണ്ട്. ടൈപ്പ് 1 ഡയബറ്റിസ് സാധാരണയായി യുവാക്കളിലും കുട്ടികളിലും കാണപ്പെടുന്നു. ടൈപ്പ് 2 ഡയബറ്റിസ് കുറച്ചു കൂടി വ്യാപകം ആണ്, എല്ലാ പ്രായക്കാരിലും ഇത് കാണപ്പെടാറുണ്ട്. ഇവ രണ്ടും കൂടാതെ മൂന്നാമതായി ഒരു തരാം ഡയബറ്റിസ് ഉണ്ട് - gestational diabetes. ഇത് ഗർഭിണിയായ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ഒരു തരം ഡയബെറ്റീസ് ആണ്. ഇത് അൽപായുസ്സുള്ള ഒരു അവസ്ഥയാണ്.  നിങ്ങൾ ഏത് തരത്തിലുള്ള പ്രമേഹരോഗി ആണെങ്കിലും, നിങ്ങളുടെ രക്തത്തിൽ അധിക ഗ്ളൂക്കോസ്  ഉണ്ടെന്ന് അത് സൂചിപ്പിക്കുന്നു. ഇത് പല പ്രശ്നങ്ങൾക്കും കാരണം ആകുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.    വ്യായാമം ഇല്ലായ്മ വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാത്തതു നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കുന്നു, പ്രത്യേകിച്ചു നിങ്ങളുടെ ഹൃദയത്തിനെ. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെയും ചെറുപ്പത്തെയും നിലനിർത്താൻ നിരവധി മാർഗങ്ങളുണ്ട്. കഴിയുമ്പോഴെല്ലാം നടക്കുക, സൈക്കിൾ ഓടിക്കുക. നിങ്ങളുടെ ശാരീരിക പ്രവർത്തനത്തിന്റെ ട്രാക്ക് സൂക്ഷിക്കാൻ സഹായിക്കുന്ന ഫിറ്റ്ബിറ്റ് പോലുള്ള നിരവധി സാധനങ്ങളും ഇപ്പോൾ ലഭ്യം ആണ്.    ഹൈ ബ്ലഡ് കൊളസ്ട്രോൾ ഒരു കൊളസ്ട്രോൾ പ്രൊഫൈലിൽ മൂന്നു ഘടകങ്ങൾ ആണുള്ളത്  LDL (ചീത്ത) കൊളസ്ട്രോൾ HDL (നല്ല) കൊളസ്ട്രോൾ ടോട്ടൽ കൊളസ്ട്രോൾ   Low Density Lipoprotein (LDL) കൊളസ്ട്രോൾ ആർട്ടറികളെ തടസ്സപെടുത്തുന്നു. സാധാരണയായി LDL കൊളസ്ട്രോൾ ലെവൽ 100 mg/dL  അല്ലെങ്കിൽ അതിനു താഴെ ആയിരിക്കണം. നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള റിസ്ക് ഫാക്ടേഴ്‌സ് കൂടുതലാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണെങ്കിൽ, LDL കൊളസ്ട്രോൾ ലെവൽ 70 mg/dL അല്ലെങ്കിൽ അതിനു താഴെയായിരിക്കണം.    High Density Lipoprotein (HDL) കൊളസ്ട്രോൾ ആർട്ടറീസിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും, അതിനെ ശരീരത്തിൽ നിന്നും പുറത്താക്കുന്നതിനായി കരളിന് കൈമാറുകയും ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്തോറും നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാൻ ഉള്ള സാധ്യത കുറയുന്നു. HDL നില 60 mg/dL അല്ലെങ്കിൽ അതിലധികമോ ആണെങ്കിൽ അത് നിങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നു.    Total കൊളസ്ട്രോൾ -  LDL കൊളസ്ട്രോൾ, HDL കൊളസ്ട്രോൾ, മറ്റ് ലിപിഡുകൾ എന്നിവയുടെ മൊത്തം അളവാണ് ടോട്ടൽ കൊളസ്ട്രോൾ. ടോട്ടൽ കൊളസ്ട്രോളിന്റെ അളവ്  200 mg/dL അല്ലെങ്കിൽ അതിനു താഴെയായിരിക്കണം.    അമിതവണ്ണം ഒരു വ്യക്തിയുടെ ശരീരഭാരം, അയാളുടെ ആരോഗ്യപൂർണ്ണമായ ഭാരത്തേക്കാൾ വളരെ കൂടുതലാണെങ്കിൽ, അത് അമിതവണ്ണമായി (obesity) കണക്കാക്കപ്പെടുന്നു. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു ബോഡി മാസ് ഇന്ഡക്സ് (BMI) ഉള്ളത് അമിതവണ്ണം ആയി കണക്കാക്കുന്നു. മറ്റ് ഒരു റിസ്ക് ഫാക്ടേഴ്സ് ഇല്ലെങ്കിലും അമിതവണ്ണം കാരണം മാത്രം ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.  ഇത് കൂടാതെ, അമിത വണ്ണത്തിനു വേറെ പല അനന്തരഫലങ്ങളും ഉണ്ട്:  - കൊളസ്ട്രോൾ അളവ് ഉയർത്തുന്നു  - നിങ്ങളുടെ "നല്ല" HDL കൊളസ്ട്രോൾ ലെവൽ കുറയ്ക്ക്കുന്നു  - രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു  - പ്രമേഹം ഉണ്ടാക്കുന്നു  അമിതവണ്ണം ഇല്ലാത്തവർ ശ്രദ്ധിക്കുക: വയറിന്റെ ഭാഗത്തു അധികമായി കൊഴുപ്പ് ഉണ്ടെങ്കിൽ, നിങ്ങൾക്കും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്  

ഹൃദ്രോഗത്തിനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം?

ഹൃദ്രോഗത്തിനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം?

ഒരു രോഗമുണ്ടാക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് അപകടസാധ്യത ഘടകം. risk factors കൂടുംതോറും നിങ്ങൾക്ക് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.

റിസ്ക് ഫാക്റ്റഴ്‌സിനെ Modifiable risk factors (മാറ്റാവുന്ന) എന്നും Non Modifiable (മാറ്റാനാകാത്ത) risk factors എന്നും തിരിച്ചിരിക്കുന്നു.

Modifiable risk factorsനെ നമുക്ക് വളരെ പ്രാക്ടിക്കൽ ആയി, ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ വഴി നിയന്ത്രിക്കാൻ കഴിയും. ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന മാറ്റങ്ങൾ ഇതാ:

 

  1. പുകവലി

പുകവലി എന്നത് ഒഴിവാക്കാൻ ആകുന്ന ഏറ്റവും പ്രധാനമായ റിസ്ക് ഫാക്ടർ ആണ്. പുകവലിക്കുന്നവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരെക്കാൾ ഇരട്ടിയിലേറെയാണ്.  പുകവലിക്കുന്ന പുരുഷന്മാരുടെ ജീവിതത്തിൽ ശരാശരി പതിമൂന്നു വർഷം കുറയുന്നു. പുകവലിക്കുന്ന സ്ത്രീകളിൽ ഇത് പതിനാല് വര്ഷം ആണ്. ഇതിനെല്ലാം പുറമെ, പാസ്സീവ് സ്‌മോക്കിങ് വഴി പുക വലിക്കാത്തവരിലും ഹൃദ്രോഗത്തിന്റെ സാധ്യത കൂട്ടുന്നു.

 

  1. ഉയർന്ന രക്തസമ്മർദ്ദം

രക്തസമ്മർദ്ദം (bloodpressure) ഒരു അനുപാതമായി രേഖപ്പെടുത്തുന്നു (ഉദാഹരണം: 120/80 mmHg). ഇതിനു രണ്ടു ഘടകങ്ങൾ ആണുള്ളത്

  • സിസ്റ്റോളിക് ബ്ലഡ് പ്രഷർ  – ഹൃദയമിടിക്കുമ്പോൾ ആർട്ടറീസിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു  
  • ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ –  ഹൃദയമിടിപ്പുകളുടെ ഇടയിൽ ആർട്ടറീസിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു

ഏതു പ്രായത്തിലെ ആൾ ആണെങ്കിലും രക്തസമ്മർദ്ദത്തിന്റെ നോർമൽ അളവ് 130/80 mmHg ആണ്. ഇത് 140/90 ൽ കൂടുതലാണെങ്കിൽ  HIGH BPഎന്ന് പറയപ്പെടുന്നു. 18 വയസ്സിന് ശേഷം രക്തസമ്മർദ്ദം അളക്കേണ്ടതാണ്.

 

  1. പ്രമേഹം

രക്തത്തിലെ ഷുഗറിന്റെ നില 125 mg/dLഇൽ കൂടുതൽ ആയ ഒരു അവസ്ഥയെ ആണ് പ്രമേഹം എന്ന് പറയുന്നത്. രണ്ട് തരത്തിലുള്ള പ്രമേഹം ഉണ്ട്. ടൈപ്പ് 1 ഡയബറ്റിസ് സാധാരണയായി യുവാക്കളിലും കുട്ടികളിലും കാണപ്പെടുന്നു. ടൈപ്പ് 2 ഡയബറ്റിസ് കുറച്ചു കൂടി വ്യാപകം ആണ്, എല്ലാ പ്രായക്കാരിലും ഇത് കാണപ്പെടാറുണ്ട്. ഇവ രണ്ടും കൂടാതെ മൂന്നാമതായി ഒരു തരാം ഡയബറ്റിസ് ഉണ്ട് – gestational diabetes. ഇത് ഗർഭിണിയായ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ഒരു തരം ഡയബെറ്റീസ് ആണ്. ഇത് അൽപായുസ്സുള്ള ഒരു അവസ്ഥയാണ്.

നിങ്ങൾ ഏത് തരത്തിലുള്ള പ്രമേഹരോഗി ആണെങ്കിലും, നിങ്ങളുടെ രക്തത്തിൽ അധിക ഗ്ളൂക്കോസ്  ഉണ്ടെന്ന് അത് സൂചിപ്പിക്കുന്നു. ഇത് പല പ്രശ്നങ്ങൾക്കും കാരണം ആകുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

  1. വ്യായാമം ഇല്ലായ്മ

വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാത്തതു നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കുന്നു, പ്രത്യേകിച്ചു നിങ്ങളുടെ ഹൃദയത്തിനെ. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെയും ചെറുപ്പത്തെയും നിലനിർത്താൻ നിരവധി മാർഗങ്ങളുണ്ട്. കഴിയുമ്പോഴെല്ലാം നടക്കുക, സൈക്കിൾ ഓടിക്കുക. നിങ്ങളുടെ ശാരീരിക പ്രവർത്തനത്തിന്റെ ട്രാക്ക് സൂക്ഷിക്കാൻ സഹായിക്കുന്ന ഫിറ്റ്ബിറ്റ് പോലുള്ള നിരവധി സാധനങ്ങളും ഇപ്പോൾ ലഭ്യം ആണ്.

 

  1. ഹൈ ബ്ലഡ് കൊളസ്ട്രോൾ

ഒരു കൊളസ്ട്രോൾ പ്രൊഫൈലിൽ മൂന്നു ഘടകങ്ങൾ ആണുള്ളത്

  • LDL (ചീത്ത) കൊളസ്ട്രോൾ
  • HDL (നല്ല) കൊളസ്ട്രോൾ
  • ടോട്ടൽ കൊളസ്ട്രോൾ

 

Low Density Lipoprotein (LDL) കൊളസ്ട്രോൾ ആർട്ടറികളെ തടസ്സപെടുത്തുന്നു. സാധാരണയായി LDL കൊളസ്ട്രോൾ ലെവൽ 100 mg/dL  അല്ലെങ്കിൽ അതിനു താഴെ ആയിരിക്കണം. നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള റിസ്ക് ഫാക്ടേഴ്‌സ് കൂടുതലാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണെങ്കിൽ, LDL കൊളസ്ട്രോൾ ലെവൽ 70 mg/dL അല്ലെങ്കിൽ അതിനു താഴെയായിരിക്കണം.

 

High Density Lipoprotein (HDL) കൊളസ്ട്രോൾ ആർട്ടറീസിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും, അതിനെ ശരീരത്തിൽ നിന്നും പുറത്താക്കുന്നതിനായി കരളിന് കൈമാറുകയും ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്തോറും നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാൻ ഉള്ള സാധ്യത കുറയുന്നു. HDL നില 60 mg/dL അല്ലെങ്കിൽ അതിലധികമോ ആണെങ്കിൽ അത് നിങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നു.

 

Total കൊളസ്ട്രോൾ –  LDL കൊളസ്ട്രോൾ, HDL കൊളസ്ട്രോൾ, മറ്റ് ലിപിഡുകൾ എന്നിവയുടെ മൊത്തം അളവാണ് ടോട്ടൽ കൊളസ്ട്രോൾ. ടോട്ടൽ കൊളസ്ട്രോളിന്റെ അളവ്  200 mg/dL അല്ലെങ്കിൽ അതിനു താഴെയായിരിക്കണം.

 

  1. അമിതവണ്ണം

ഒരു വ്യക്തിയുടെ ശരീരഭാരം, അയാളുടെ ആരോഗ്യപൂർണ്ണമായ ഭാരത്തേക്കാൾ വളരെ കൂടുതലാണെങ്കിൽ, അത് അമിതവണ്ണമായി (obesity) കണക്കാക്കപ്പെടുന്നു. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു ബോഡി മാസ് ഇന്ഡക്സ് (BMI) ഉള്ളത് അമിതവണ്ണം ആയി കണക്കാക്കുന്നു. മറ്റ് ഒരു റിസ്ക് ഫാക്ടേഴ്സ് ഇല്ലെങ്കിലും അമിതവണ്ണം കാരണം മാത്രം ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.  ഇത് കൂടാതെ, അമിത വണ്ണത്തിനു വേറെ പല അനന്തരഫലങ്ങളും ഉണ്ട്:

– കൊളസ്ട്രോൾ അളവ് ഉയർത്തുന്നു

– നിങ്ങളുടെ “നല്ല” HDL കൊളസ്ട്രോൾ ലെവൽ കുറയ്ക്ക്കുന്നു

– രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു

– പ്രമേഹം ഉണ്ടാക്കുന്നു

അമിതവണ്ണം ഇല്ലാത്തവർ ശ്രദ്ധിക്കുക: വയറിന്റെ ഭാഗത്തു അധികമായി കൊഴുപ്പ് ഉണ്ടെങ്കിൽ, നിങ്ങൾക്കും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്  

 

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in english: Modifiable Risk Factors of Heart Disease

Tagged on:                                                                     
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page