ഹൃദ്രോഗം ഉള്ള ഏതൊരാളുടെയും ദൈനംദിന ജീവിതത്തിൽ മറഞ്ഞിരിക്കുന്ന ധാരാളം ചട്ടങ്ങൾ ഉണ്ട് - അവരുടെ ഭക്ഷണത്തിലും വ്യായാമത്തിലും ഇത് പ്രത്യേകം കാണാൻ സാധിക്കും. ഹൃദ്രോഗം ഉള്ളവർ യാത്രചെയ്യുമ്പോൾ അവർ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട്. നിങ്ങൾ ഒരു ഹൃദയരോഗിയാണെങ്കിൽ സുഖകരവും സുരക്ഷിതവുമായി എങ്ങനെ യാത്ര ചെയ്യാം എന്നതിനുള്ള ചില മാർഗനിർദേശങ്ങൾ ഇതാ: 1. ഡോകടറുമായി സംസാരിക്കുക ഏതൊരു യാത്രക്ക് മുൻപും ഡോക്ടറോട് സംസാരിക്കുന്നത് വളരെ പ്രധാനം ആണ്. നിങ്ങൾ യാത്ര ചെയ്യാൻ യോഗ്യരാണോ എന്ന് അവർ പറയും. കൂടാതെ, യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം എന്നും അവർ ഉപദേശിക്കും 2. ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക നിങ്ങളുടെ യാത്ര മാത്രമല്ല, യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രധാനമാണ്. തീവ്രമായ ചൂടോ തണുപ്പോ ഉള്ള സ്ഥലത്തേക്കാണ്, അല്ലെങ്കിൽ ഹൈ ആൾട്ടിട്യൂഡിലേക്കാണ് യാത്ര എങ്കിൽ നിങ്ങളുടെ ഹൃദയത്തിനെ അത് ആയാസപ്പെടുത്തിയേക്കാം. അത് കൊണ്ട് ഇതിനെ പറ്റിയും ഡോക്ടറോട് സംസാരിക്കുക 3. എയർ യാത്രയ്ക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യുക ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ സപ്ലിമെന്റൽ ഓക്സിജൻ വേണ്ടി വന്നേക്കാമെങ്കിൽ, ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ എയർലൈൻസുമായി സംസാരിക്കുക. അവരുടെ നയങ്ങളും നിബന്ധനകളും പരിശോധിച്ച് അതിനുചിതമായ ക്രമീകരണങ്ങൾ നടത്തുക 4. മരുന്നുകൾ എടുക്കാൻ ഓർക്കുക നിങ്ങളുടെ മരുന്നുകൾ എല്ലായ്പ്പോഴും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. ഏതൊരു യാത്രയ്‍ക്കും റദ്ദാകാനും വൈകാനും ഒക്കെ സാധ്യത ഉണ്ട്. അതിനാൽ എപ്പോഴും കുറച്ചധികം ദിവസങ്ങൾക്ക് വേണ്ടി ഉള്ള മരുന്ന് കൈയിൽ കരുതുക

ഹൃദ്രോഗം ഉള്ളവർ യാത്ര ചെയുമ്പോൾ

ഹൃദ്രോഗം ഉള്ളവർ യാത്ര ചെയുമ്പോൾ

ഹൃദ്രോഗം ഉള്ള ഏതൊരാളുടെയും ദൈനംദിന ജീവിതത്തിൽ മറഞ്ഞിരിക്കുന്ന ധാരാളം ചട്ടങ്ങൾ ഉണ്ട് – അവരുടെ ഭക്ഷണത്തിലും വ്യായാമത്തിലും ഇത് പ്രത്യേകം കാണാൻ സാധിക്കും.  

ഹൃദ്രോഗം ഉള്ളവർ യാത്രചെയ്യുമ്പോൾ അവർ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട്. നിങ്ങൾ ഒരു ഹൃദയരോഗിയാണെങ്കിൽ സുഖകരവും സുരക്ഷിതവുമായി എങ്ങനെ യാത്ര ചെയ്യാം എന്നതിനുള്ള ചില മാർഗനിർദേശങ്ങൾ ഇതാ:

 

  1. ഡോകടറുമായി സംസാരിക്കുക

ഏതൊരു യാത്രക്ക് മുൻപും ഡോക്ടറോട് സംസാരിക്കുന്നത് വളരെ പ്രധാനം ആണ്. നിങ്ങൾ യാത്ര ചെയ്യാൻ യോഗ്യരാണോ എന്ന് അവർ പറയും. കൂടാതെ, യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം എന്നും അവർ ഉപദേശിക്കും

 

  1. ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക

നിങ്ങളുടെ യാത്ര മാത്രമല്ല, യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രധാനമാണ്. തീവ്രമായ ചൂടോ തണുപ്പോ ഉള്ള സ്ഥലത്തേക്കാണ്, അല്ലെങ്കിൽ ഹൈ ആൾട്ടിട്യൂഡിലേക്കാണ് യാത്ര എങ്കിൽ നിങ്ങളുടെ ഹൃദയത്തിനെ അത് ആയാസപ്പെടുത്തിയേക്കാം. അത് കൊണ്ട് ഇതിനെ പറ്റിയും ഡോക്ടറോട് സംസാരിക്കുക  

 

  1. എയർ യാത്രയ്ക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യുക

ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ സപ്ലിമെന്റൽ ഓക്സിജൻ വേണ്ടി വന്നേക്കാമെങ്കിൽ, ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ എയർലൈൻസുമായി സംസാരിക്കുക. അവരുടെ നയങ്ങളും നിബന്ധനകളും പരിശോധിച്ച് അതിനുചിതമായ ക്രമീകരണങ്ങൾ നടത്തുക

 

  1. മരുന്നുകൾ എടുക്കാൻ ഓർക്കുക

നിങ്ങളുടെ മരുന്നുകൾ എല്ലായ്പ്പോഴും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. ഏതൊരു യാത്രയ്‍ക്കും റദ്ദാകാനും വൈകാനും ഒക്കെ സാധ്യത ഉണ്ട്. അതിനാൽ എപ്പോഴും കുറച്ചധികം ദിവസങ്ങൾക്ക് വേണ്ടി ഉള്ള മരുന്ന് കൈയിൽ കരുതുക

 

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: Travelling with a heart condition

Tagged on:                                                                         
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page