നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ? - Total Cardiac CareModifiable Risk Factors         Modifiable risk factors are called so because there’s plenty you can do about them. The good news is that you can reduce the effects of these risk factors by making a healthy lifestyle change. Modifiable risk factors include:  Smoking  High blood pressure Diabetes Physical inactivity  High blood cholesterol Non Modifiable risk factors Non-modifiable risk factors can’t be changed. However, they can be controlled and their effects can be broadly reduced by accomplishing some changes to your lifestyle.  These risk factors depend on:  Genes Age Gender

ഹൃദ്രോഗത്തിനു എടുത്തു പറയാൻ ഒരു പ്രത്യേക കാരണം ഇല്ല. എല്ലാവരിലും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കുറച്ചു  ഘടകങ്ങൾ ഉണ്ടായേക്കാം. ഹൃദ്രോഗം ഒഴിവാക്കാനുള്ള ആദ്യപടി, ഈ റിസ്ക് ഫാക്ടേഴ്‌സിനെ പറ്റി നമ്മൾ അറിഞ്ഞിരിക്കുന്നതാണ്.

 

‘റിസ്ക് ഫാക്റ്റർ’ എന്നാൽ എന്താണ്?

ഒരു രോഗമുണ്ടാക്കുന്നതിനുള്ള നമ്മുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് റിസ്ക് ഫാക്ടർ. അപ്പോൾ കൂടുതൽ റിസ്ക് ഫാക്ടർസ് ഉണ്ടെങ്കിൽ, രോഗം ഉണ്ടാകാനുള്ള നമ്മുടെ സാധ്യതയും കൂടുതലാണ്.

ഈ റിസ്ക് ഫാക്ടേഴ്‌സിൽ ചിലതിനെ നമുക്ക് നിയന്ത്രിക്കാം, ചിലതിനെ നിയന്ത്രിക്കാൻ പറ്റില്ല. ആ അടിസ്ഥാനത്തിൽ ഇവയെ രണ്ടായി തിരിച്ചിരിക്കുന്നു.  

 

Modifiable (മാറ്റാവുന്ന) risk factors.

Non Modifiable (മാറ്റാനാകാത്ത) risk factors

 

1) Modifiable (മാറ്റാവുന്ന) risk factors.

ഇതിന്റെ പേരിൽ നിന്നു തന്നെ മനസിലാക്കാമല്ലോ. Modifiable risk factorsനെ നമുക്ക് വളരെ പ്രാക്ടിക്കൽ ആയി, ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ വഴി നിയന്ത്രിക്കാൻ കഴിയും. Modifiable risk factors ഇവയാണ്:

പുകവലി

ഉയർന്ന രക്തസമ്മർദ്ദം

പ്രമേഹം

വ്യായാമം ഇല്ലായ്മ

ഉയർന്ന കൊളസ്ട്രോൾ

ആരോഗ്യപരമായ ഒരു ജീവിത ശൈലി കൊണ്ട് വന്നാൽ ഈ റിസ്ക് ഫാക്ടർസിന്റെ പ്രഭാവം കുറയ്ക്കാൻ കഴിയും എന്നതാണ് നല്ല കാര്യം.

 

2) Non Modifiable (മാറ്റാനാകാത്ത) risk factors

നിർഭാഗ്യവശാൽ, non modifiable (മാറ്റാനാകാത്ത) risk factorsനെ മൊത്തമായി നമുക്ക് നിയന്ത്രിക്കാൻ  കഴിയില്ല. എന്നിരുന്നാലും, ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ അവയെ ചെറിയ രീതിയിൽ നിയന്ത്രിക്കാനും അവയുടെ പ്രഭാവം കുറയ്‌ക്കാനും സാധിക്കും.

ഈ അപകടസാദ്ധ്യതകൾ താഴെപ്പറയുന്നവയാണ്:

ജീനുകൾ

പ്രായം

ലിംഗഭേദം

ജീനുകൾ (കുടുംബ ചരിത്രം അഥവാ ഫാമിലി ഹിസ്റ്ററി)

ഹൃദ്രോഗങ്ങൾ ഒരു പ്രത്യേക ജനിതക മാറ്റം മൂലം തലമുറകളിൽ ഉടനീളം കൈമാറാം. അച്ഛനോ സഹോദരനോ 55 വയസ്സിന് മുൻപ്, അല്ലെങ്കിൽ അമ്മയ്‌ക്കോ സഹോദരിയ്‌ക്കോ 65 വയസിനു വയസ്സിന് മുൻപ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ – ഈ രണ്ടു സന്ദര്ഭങ്ങളിലും നിങ്ങൾക്ക് 25-30 വയസ്സിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്. എന്നാൽ, ചെറുപ്രായം മുതൽക്കേ നല്ല ജീവിത ശൈലി നടപ്പിലാക്കുക വഴി ജീനുകൾ നല്ല രീതിയിൽ മ്യുട്ടേട് ചെയ്യുകയും വരും തലമുറകളെ ഈ റിസ്ക് ഫാക്ടര്സിൽ നിന്ന് സ്വാതന്ത്രമാക്കുകയും ചെയ്യുന്നു.  

 

പ്രായം

പ്രായം കൂടുംതോറും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഹൃദ്രോഗത്തിൽ മരിക്കുന്ന 80 ശതമാനത്തിലധികം ആളുകളും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. എന്നിരുന്നാലും, ഹൃദയാഘാതത്തെ മുതിർന്ന ആളുകൾക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമായി കണക്കാക്കില്ല – ഇത് യുവജനങ്ങൾക്കിടയിലും സാധാരണമായിക്കൊണ്ടിരിക്കുന്നു.

 

ജെൻഡർ

പുരുഷന്മാർക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊതുവെ, സ്ത്രീകളെക്കാൾ ചെറിയ പ്രായത്തിൽ പുരുഷന്മാർക്ക് ഹൃദയാഘാതം ഉണ്ടാകുന്നു. ആർത്തവം ഉള്ള സ്ത്രീകൾക്ക് നാച്ചുറൽ ആയി ഒരു സംരക്ഷണം ഉണ്ട് – ഈസ്ട്രജൻ എന്ന ഹോർമോണിലുടെ. എന്നാൽ ആർത്തവവിരാമം (menopause) എത്തുമ്പോൾ, സ്ത്രീകൾക്കും പുരുഷന്മാരെ പോലെ തന്നെ ഹൃദ്രോഗസാധ്യത ഉണ്ട്.  

 

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

 

Read it in English: RISK FACTORS OF HAVING A HEART DISEASE by Dr Mahadevan Ramachandran (Low-cost bypass surgery in Trivandrum, Kerala)

Tagged on:                                     
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page