ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും സാധ്യത എങ്ങനെ കുറയ്ക്കാം? - How to reduce your risk of heart attacks- Total Cardiac Care

 

ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും സാധ്യത എങ്ങനെ കുറയ്ക്കാം?

 

പുകവലി

നിങ്ങൾ  പുകവലിക്കാറുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. നിങ്ങളുടെ വീട്ടിലെ ആരെങ്കിലും സ്മോക്ക് ചെയ്താൽ, അവരെ അതുപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക. പുകവലി ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് – അതിൽ സംശയമില്ല. എന്നാൽ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിൽ നിന്ന് സുഖപ്പെടാനും, ഒരു ഹൃദ്രോഗം കൊണ്ട് ജീവിതകാലം മുഴുവൻ കഴിയാനും അതിനേക്കാൾ ബുദ്ധിമുട്ടാണ്.

പുകവലി ഉപേക്ഷിക്കാൻ ആദ്യം നിങ്ങളുടെ മാനസിക ശക്തി വളർത്തുക തന്നെ വേണം. ഈ ദുശ്ശീലത്തിലേക്ക് തിരികെ പോകാൻ തോന്നുമ്പോൾ എന്തിനാണ് ഈ തീരുമാനം എടുത്തതെന്ന് സ്വയം ഓർമിപ്പിക്കുക. പുകവലിയിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ മറ്റൊരു തന്ത്രം എന്താണെന്ന് വച്ചാൽ, എപ്പോഴും എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടിരിക്കുക. nicotine chewing gum കഴിക്കുന്നതും ഈ ശീലം മാറ്റാൻ സഹായിക്കും.

 

ഭക്ഷണം

 

ഇതിനെ പറ്റി പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഹൃദയാരോഗ്യത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണക്രമം. നിങ്ങൾ കഴിക്കുന്ന ആഹാരം (അതിന്റെ അളവും!) താഴെ പറയുന്ന കാര്യങ്ങളെ നിയന്ത്രിക്കുന്നു

  • കൊളസ്ട്രോൾ
  • രക്തസമ്മർദം (blood pressure)
  • പ്രമേഹം (diabetes)
  • അമിതഭാരം (overweight)

ഈ നാല് കാര്യങ്ങളെ നിയന്ത്രിച്ചാൽ സ്വാഭാവികമായി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും വർധിക്കുന്നു.

 

വ്യായാമം

 

ആരോഗ്യപൂർണമായ ഒരു ജീവിതത്തിനു വ്യായാമം നിർബന്ധം ആണ്. നിങ്ങൾ ഇപ്പോൾ ഒരു തരത്തിലുള്ള വ്യായാമവും ചെയ്യുന്നില്ലെങ്കിൽ, വേഗം ആരംഭിക്കുക. ഒരു ദിവസം 10 മിനിറ്റ് മാത്രം ചെയ്തു തുടങ്ങൂ – അതിൽ നിന്ന് തന്നെ ചില health benefits ഉണ്ടായേക്കാം. ഒരു ആഴ്ച കഴിഞ്ഞാൽ  ഈ 10 മിനിറ്റ് മാറ്റി 15 മിനിറ്റ് ആക്കുക, അങ്ങനെ ഈ സമയം പതുക്കെ വർധിപ്പിക്കുക. ഗൂഗിളിന്റെയും യുറ്റ്യൂബിന്റെയും ഈ കാലത്തു എക്സർസൈസ് ചെയ്യാൻ അറിയില്ല എന്നോ ജിമ്മിൽ ചേരാൻ ഉള്ള സമയം/പൈസ ഇല്ലെന്നോ പറയുന്നതിൽ ഒരു ന്യായവും ഇല്ല.

 

മദ്യം

 

അമിതമായി മദ്യപിക്കുകയാണെങ്കിൽ നിങ്ങളുടെ blood pressure കൂടിക്കൊണ്ടേ ഇരിക്കും. ഒരു നീണ്ട കാലയളവിൽ രക്തസമ്മർദ്ദം വർധിച്ചു കൊണ്ടിരുന്നാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ വളരെ കൂടുതൽ ആണ്.

അമിത മദ്യപാനം കാരണം ഹൃദയരോഗങ്ങൾ മാത്രമല്ല, സ്ട്രോക്ക്, കരൾ പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുന്നു.

നല്ല കൊളസ്ട്രോളിൻറെ അളവ് വർദ്ധിപ്പിക്കുന്നതിനായി ഒരു ദിവസത്തിൽ, 120 മില്ലി എന്ന അളവിൽ (2 പെഗ്ഗ്) കൂടുതൽ കുടിക്കാൻ പാടില്ല.

 

ഉപ്പ്  

 

ഒരുപാട് ഉപ്പ് കഴിച്ചാൽ അത് നിങ്ങളുടെ രക്തസമ്മർദത്തെ വർധിപ്പിക്കുന്നു. പല ഗവേഷണങ്ങൾ കൊണ്ട് തെളിയിച്ച ഒരു വസ്തുത ആണിത്. നേരത്തെ പറഞ്ഞത് പോലെ, രക്തസമ്മർദ്ദം വർധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്. അത് കൊണ്ട് നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പു കുറയ്ക്കുക. കടകളിൽ കിട്ടുന്ന junk ഫുഡിൽ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം ഏഴിരട്ടി ഉപ്പ് ഉണ്ടാകാറുണ്ടെന്നുള്ള കാര്യവും ഞാൻ ഇവിടെ ചേർക്കുന്നു.

Hypertension, അഥവാ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് ഒരു ദിവസത്തിൽ ഒന്നര ഗ്രാം ഉപ്പ് കഴിക്കാം. രണ്ടു ഗ്രാമിൽ കവിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക  

 

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: How to Reduce Your Risk of Heart Diseases and Heart Attacks? by Dr Mahadevan Ramachandran (Low cost bypass surgery in Trivandrum, Kerala)

Tagged on:                                                                 
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page