എന്താണ് ബൈപാസ് ശസ്ത്രക്രിയ?

‘ബൈപാസ് ശസ്ത്രക്രിയ’ എന്നറിയപ്പെടുന്ന കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ആർട്ടറി രോഗത്തിനുള്ള (coronary artery disease) ഏറ്റവും നല്ല ചികിത്സ CABG ആണ്. CABG ശസ്ത്രക്രിയാ സമയത്ത്, നിങ്ങളുടെ സർജൻ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഗ്രാഫ്റ്റ് എടുത്ത്  ഈ ബ്ലോക്കിനെ ബൈപ്പാസ് ചെയ്യാന്‍ ഉപയോഗിക്കുന്നു.

ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഏത് ഗ്രാഫ്റ്റുകളാണ് മികച്ചത്?

ബൈപാസ് ഗ്രാഫ്റ്റുകളുടെ തിരഞ്ഞെടുപ്പ് ഇനിപ്പറയുന്നവയെ ആശ്രയിച്ചിരിക്കുന്നു:

  1. ബ്ലോക്കിന്റെ സ്ഥാനം
  2. ബ്ലോക്കിന്റെ വ്യാപ്തി
  3. കൊറോണറി ധമനിയുടെ  വലുപ്പം
  4. ധമനികളുടെയും സിരകളുടെയും ലഭ്യത
  5. രോഗിയുടെ മെഡിക്കൽ ഘടകങ്ങൾ

ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം?

  1. ആർട്ടറിയൽ ഗ്രാഫ്റ്റുകൾ:
  • Internal Thoracic Arteries (ITA) : Internal Mammary Arteries (ഐഎംഎ) എന്നും ഇവ അറിയപ്പെടുന്നു.  സാധാരണയായി ഉപയോഗിക്കുന്ന ബൈപാസ് ഗ്രാഫ്റ്റാണ് ഐ.ടി.എ., കാരണം അവ ദീർഘകാലത്തെ നല്ല ഫലങ്ങൾ നൽകുന്നു. നമുക്ക് നെഞ്ചിൽ രണ്ട് ഐടിഎ – കൾ ഉണ്ട്. ഈ ധമനികൾ ഒരു ബൈപാസ് ആയി ഉപയോഗിക്കുകയാണെങ്കിൽ, അവയുടെ യഥാർത്ഥ സ്ഥാനത്ത് നിലനിർത്താം, കാരണം അവയ്ക്ക് ഓക്സിജൻ സമ്പന്നമായ രക്തവിതരണം ഇതിനകം തന്നെയുണ്ട്. ഐ ടി എ യുടെ  മറ്റേ അറ്റം മുറിച്ച് കൊറോണറി ആർട്ടറിയുടെ ബ്ലോക്ക്‌ ഉള്ള ഭാഗത്തിന്റെ താഴെ തുന്നിച്ചേർക്കുന്നു. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയരായ ഓരോ രോഗിക്കും പൊതുവേ ഈ ധമനികളാണ് സർജന്മാർ ഉപയോഗിക്കാറുള്ളത്.

 

  • റേഡിയൽ ആർട്ടറി (RA): ആർട്ടറിയൽ ഗ്രാഫ്റ്ററിന്റെ മറ്റൊരു ടൈപ്പ് ആണ് RA. ഒരു കൈയ്യിൽ രണ്ട് ധമനികൾ ഉണ്ട് – അൾനാർ ധമനി , റേഡിയൽ ധമനി. അൾനാർ ധമനികൾ കൈകൾക്ക് രക്തം നൽകുന്നു, അതിനാൽ റേഡിയൽ ആർട്ടറി ഒരു ഗ്രാഫ്റ്റായി ഉപയോഗിക്കുകയാണെങ്കിൽ ഭൂരിഭാഗം ആളുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകില്ല. ഗ്രാഫ്ട് എന്ന നിലയിൽ റേഡിയൽ ആർട്ടറി ഉപയോഗിക്കുകയാണെങ്കിൽ, രോഗിയുടെ ശസ്ത്രക്രിയ കഴിഞ്ഞു വരുന്ന മാസങ്ങളിൽ കാൽസ്യം ചാനൽ ബ്ലോക്കർ മരുന്നുകൾ കഴിക്കേണ്ടിവരും. ഈ മരുന്നുകൾ ധമനിയെ തുറക്കാൻ സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള കാര്യങ്ങൾ പൂർണ്ണമായി അറിയില്ലെങ്കിലും, ഈ തരത്തിലുള്ള ഗ്രാഫ്റ്റ് നല്ല റിസൾട്ട് നൽകുന്നുണ്ടെന്നറിയപ്പെടുന്നു.

 

  • അത്ര സാധാരണയായി ഉപയോഗിക്കാത്ത രണ്ട്  arteries ആണ് gastroepiploic artery യും (ഇത്  വയറിലേക്ക് നയിക്കുന്നു) inferior epigastric ധമനിയും (ഇത് ആമാശയഭിത്തിയിലേക്കു നയിക്കുന്നു). ഈ ധമനികൾ ഉപയോഗിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്, പക്ഷേ മറ്റ് ധമനികൾ ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ ഈ ധമനികൾ ഒരു നല്ല ഓപ്ഷനായി ഉപയോഗിക്കാൻ സാധിക്കും.
  1. വെയിൻ  ഗ്രാഫ്റ്റുകൾ

Saphenous Veins (എസ് പി വി):  ബൈപ്പാസ് ശസ്ത്രക്രിയയില്‍ വളരെ എളുപ്പം സ്ഥാപിക്കാന്‍ കഴിയുന്നതിനാല്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഗ്രാഫ്റ്റ് ആണ്  എസ് പി വി . മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ സിരയാണ് എസ് പി വി., കാൽപ്പാദത്തിന്റെ മുകളിൽ നിന്ന് തുടങ്ങി തുടയും ഇടുപ്പും വരെ നീളുന്നതാണ്. വെയിൻ ഗ്രാഫ്റ്റുകൾ ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടാന്‍ സാധ്യത ഉണ്ട്.

ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG) ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഏത് ഗ്രാഫ്റ്റുകളാണ് മികച്ചത്? CABG- യുടെ തരങ്ങൾ - Total Cardiac Care

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: Types of bypass grafts by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)

Tagged on:                                                             
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page