ക്രമരഹിതമായ ഇലക്ട്രോണിക് സിഗ്നലുകൾ കാരണം ഹൃദയത്തില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്‍ക്കുകയും ചെയ്യുന്നു, ഇതിനെ ഹൃദയ സ്തംഭനം എന്ന് പറയുന്നു . ഈ സാഹചര്യത്തിൽ മസ്തിഷ്ക്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയത്തിന് പമ്പ് ചെയ്യാൻ കഴിയില്ല.
ചില ഹൃദയാവസ്ഥകൾ പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കും:
- കൊറോണറി ആർട്ടറി രോഗം: കൊറോണറി ആർട്ടറി രോഗം ഉള്ള വ്യക്തികളിൽ പെട്ടെന്നു ഹൃദയാഘാതം സംഭവിക്കുന്നു. കൊറോണറി ആർട്ടറി രോഗം മൂലം, ധമനികൾ കൊളസ്ട്രോളും മറ്റ് നിക്ഷേപങ്ങളും അടിഞ്ഞു കട്ടപിടിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും.
- Valvular ഹൃദ്രോഗം: ഈ അവസ്ഥ വാൽവുകളുടെ ഒരു തകരാറാണ്. ഒരു വാൽവ് എന്നത് ഒരു പ്രത്യേക ദിശയിൽ മാത്രം ഒഴുകാൻ കഴിയുന്ന ഒരു curtain പോലെയാണ്. രക്തസമ്മർദത്തിന്റെ അടിസ്ഥാനത്തിൽ അത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഈ വാൽവുകളിൽ ചോർച്ചയുണ്ടാവുകയോ ചുരുങ്ങുകയോ ചെയ്താൽ heart muscle വലുതാവുകയോ കട്ടിയാവുകയോ ചെയ്യും. ഈ ഘട്ടത്തിൽ, ചുരുങ്ങിയ വാൽവ് കൊണ്ട് അല്ലെങ്കിൽ ചോർച്ച കൊണ്ടുണ്ടാകുന്ന സമ്മർദ്ദം മൂലം arrhythmia ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട്.
- Congenital Heart Disease: ചിലപ്പോൾ പെട്ടെന്നുള്ള ഹൃദയ സ്തംഭനം ‘congenital’ അഥവാ ജന്മസിദ്ധമായ ഹൃദയ വൈകല്യങ്ങൾ കൊണ്ടാകാം. ഇത്തരമൊരു വൈകല്യത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ആൾക്കും ഹൃദയ സ്തംഭനത്തിനു സാധ്യത കൂടുതലാണ്.
- ശ്വാസകോശത്തിലുണ്ടാകുന്ന ക്ലോട്ട്, രക്തത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം അല്ലെങ്കിൽ മറ്റ് ധാതുക്കളുടെ ഗുരുതരമായ അസന്തുലിതാവസ്ഥ, മരുന്നുകളുടെ overdose, നെഞ്ചില്‍ ശക്ത്തമായ ഇടി ഏല്ക്കുക, പാരമ്പര്യരോഗങ്ങള്‍ എന്നിവയും ഹൃദയസ്തംഭനത്തിനു കാരണമാകാം .
കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:
ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര
ടോട്ടൽ കാർഡിയാക് കെയർ – Facebook
ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ
കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക്
Read it in English: Heart Conditions That Can Lead To A Sudden Cardiac Arrest by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)