ഹൃദയാഘാതം: (കൊറോണറി ആർട്ടറി രോഗം എന്നും അറിയപ്പെടുന്നു) ഹൃദയത്തിലേക്കുള്ള ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുകയോ അല്ലെങ്കിൽ ചുരുങ്ങുകയോ ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. ഈ ധമനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കം ചെയ്തില്ലെങ്കിൽ ഹൃദയത്തിൻറെ പേശികളിലോ ഹൃദയഭിത്തിയിലോ കേടുണ്ടാകാം. കേടുപാടുകളുടെ തീവ്രത ബ്ലോക്കിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ, അതിന്റെ ഭവിഷ്യത്തുകൾ കർശനമായിരിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മണിക്കൂറുകൾക്കോ , ദിവസങ്ങള്‍ക്കോ , അല്ലെങ്കിൽ ആഴ്ചകൾക്കോ മുന്‍പേ കാണാറുണ്ട്. ഹൃദയാഘാതം കാർഡിയാക് അറസ്റ്റിലേക്ക് നയിച്ചേക്കാം.
കാർഡിയാക് അറസ്റ്റ്: ക്രമരഹിതമായ ഇലക്ട്രോണിക് സിഗ്നലുകൾ കാരണം ഹൃദയത്തില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ മസ്തിഷ്ക്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയത്തിന് പമ്പ് ചെയ്യാൻ കഴിയില്ല. ചികിത്സ ഉടനടി നൽകിയില്ലെങ്കിൽ ഇത് അബോധാവസ്ഥയിലേക്ക് നയിക്കുന്നു, പൾസ് കുറയുന്നു, മരണം പോലും സംഭവിക്കാം. കാർഡിയാക് അറസ്റ്റ് സാധാരണയായി മുന്നറിയിപ്പുകളില്ലാതെ ആണ് സംഭവിക്കുന്നത്.
കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:
ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര
ടോട്ടൽ കാർഡിയാക് കെയർ – Facebook
ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ
കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക
Read it in English: What is the difference between a Heart Attack and Cardiac Arrest by Dr Mahadevan Ramachandran (Low cost bypass surgery in Trivandrum, Kerala)