ക്രമരഹിതമായ ഇലക്ട്രോണിക് സിഗ്നലുകൾ കാരണം ഹൃദയത്തില്‍  ക്രമരഹിതമായ ഹൃദയമിടിപ്പ്‌ ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്‍ക്കുകയും ചെയ്യുന്നു, ഇതിനെ ഹൃദയ സ്തംഭനം എന്ന് പറയുന്നു . ഈ സാഹചര്യത്തിൽ മസ്തിഷ്ക്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയത്തിന് പമ്പ് ചെയ്യാൻ കഴിയില്ല.

 

ചില ഹൃദയാവസ്ഥകൾ പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കും:

 

  1. കൊറോണറി ആർട്ടറി രോഗം: കൊറോണറി ആർട്ടറി രോഗം ഉള്ള വ്യക്തികളിൽ പെട്ടെന്നു ഹൃദയാഘാതം സംഭവിക്കുന്നു. കൊറോണറി ആർട്ടറി രോഗം മൂലം, ധമനികൾ കൊളസ്ട്രോളും മറ്റ് നിക്ഷേപങ്ങളും അടിഞ്ഞു കട്ടപിടിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിൽ  ബുദ്ധിമുട്ടുണ്ടാക്കും.
  2. Valvular ഹൃദ്രോഗം: ഈ അവസ്ഥ വാൽവുകളുടെ ഒരു തകരാറാണ്. ഒരു വാൽവ് എന്നത് ഒരു പ്രത്യേക ദിശയിൽ മാത്രം ഒഴുകാൻ കഴിയുന്ന ഒരു curtain പോലെയാണ്. രക്തസമ്മർദത്തിന്റെ അടിസ്ഥാനത്തിൽ അത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഈ വാൽവുകളിൽ ചോർച്ചയുണ്ടാവുകയോ ചുരുങ്ങുകയോ ചെയ്താൽ heart muscle വലുതാവുകയോ കട്ടിയാവുകയോ ചെയ്യും. ഈ ഘട്ടത്തിൽ, ചുരുങ്ങിയ വാൽവ് കൊണ്ട്‌ അല്ലെങ്കിൽ  ചോർച്ച കൊണ്ടുണ്ടാകുന്ന സമ്മർദ്ദം മൂലം arrhythmia ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട്.
  3. Congenital Heart Disease: ചിലപ്പോൾ പെട്ടെന്നുള്ള ഹൃദയ സ്തംഭനം ‘congenital’ അഥവാ  ജന്‍മസിദ്ധമായ ഹൃദയ വൈകല്യങ്ങൾ കൊണ്ടാകാം. ഇത്തരമൊരു വൈകല്യത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ആൾക്കും ഹൃദയ സ്തംഭനത്തിനു സാധ്യത കൂടുതലാണ്. 
  4. ശ്വാസകോശത്തിലുണ്ടാകുന്ന ക്ലോട്ട്, രക്തത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം അല്ലെങ്കിൽ മറ്റ് ധാതുക്കളുടെ ഗുരുതരമായ അസന്തുലിതാവസ്ഥ, മരുന്നുകളുടെ overdose, നെഞ്ചില്‍ ശക്ത്തമായ ഇടി ഏല്‍ക്കുക, പാരമ്പര്യരോഗങ്ങള്‍ എന്നിവയും ഹൃദയസ്തംഭനത്തിനു കാരണമാകാം .

ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയരോഗങ്ങള്‍ - Total Cardiac Care

 

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക്

 

Read it in English: Heart Conditions That Can Lead To A Sudden Cardiac Arrest by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)

Facebook IconYouTube IconTwitter IconVisit Our Google Plus page