ബൈപാസ് സർജറി കഴിഞ്ഞുള്ള നാളുകൾ - Total Cardiac Care

ബൈപാസ് സർജറി  കഴിഞ്ഞ് പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ പൂർണമായും സുഖം പ്രാപിക്കപ്പെടും. എന്നാൽ ഇത് ഓരോ വ്യക്തികളെ അപേക്ഷിച്ച് വ്യത്യാസപ്പെട്ടിരിക്കും, അതിനാൽ ആ കാലഘട്ടത്തിനുള്ളിൽ പൂർണമായി സുഖം പ്രാപിക്കപ്പെട്ടില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല. ശസ്ത്രക്രിയയ്ക്കു ശേഷം, ഒരാഴ്ച്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വന്നേക്കാം, അപ്പോൾ മെഡിക്കൽ സ്റ്റാഫ് നിങ്ങളെ നിരീക്ഷിക്കും. ശസ്ത്രക്രിയയ്ക്കുശേഷം നിങ്ങൾ സ്വയം പരിചരിക്കേണ്ടത് എങ്ങനെയെന്ന പൊതുധാരണ മെഡിക്കൽ സ്റ്റാഫ് നിങ്ങൾക്ക് പറഞ്ഞു തരും. നിങ്ങൾ സ്വയം പരിചരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട  ചില കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

 

1 . ആദ്യത്തെ മൂന്ന് മുതൽ ആറ് ആഴ്ച്ചകൾ വരെ, ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്.

 

2 . മുറിവില്‍ നിന്നു വരുന്ന വേദനയില്‍ നിന്നും രക്ഷിക്കാന്‍ വേദനസംഹാരികള്‍- കഴിക്കേണ്ടതുണ്ട്, നിങ്ങളുടെ മുറിവുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വസ്ത്രങ്ങൾ അയഞ്ഞതും , സുഖപ്രദമായതുമാണെങ്കിൽ – കൂടുതൽ വേഗത്തിൽ മുറിവിനെ സൗഖ്യമാക്കും.

 

3 . ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആഴ്ചകളിൽ കുത്തികെട്ടുകൾ അഴിച്ചുവിടും. നെഞ്ചിലെ ചുവന്ന പാടുകള്‍ കാലാകാലങ്ങളിൽ മാഞ്ഞു പോവുകയും ചെയ്യും.

 

4 . സുഖം പ്രാപിക്കും വരെ മുറിവുകൾ വൃത്തിയാക്കുന്നതും  സൂര്യനിൽ നിന്നും സംരക്ഷിക്കുതും വളരെ പ്രധാനമാണ്

 

5 .ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ മുതൽ, ചെറിയ നടത്തം, പാചകം, ഭാരം കുറഞ്ഞ വസ്തുക്കൾ ഉയർത്തുക പോലുള്ള ചെറിയ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും.

 

6 . ഏകദേശം ആറ് ആഴ്ചകൾക്കുള്ളിൽ, ഡ്രൈവിംഗ്, ഭാരമേറിയ വസ്തുക്കൾ ഉയർത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾക്കാകും.

 

7 . നിങ്ങളുടെ തൊഴിലില്‍  ശാരീരിക പ്രവർത്തനങ്ങള്‍ ഉൾപ്പെടുന്നതല്ലെങ്കിൽ, സുഖം പ്രാപിച്ചതിനു ശേഷം ആറു മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കാവുന്നതാണ്. പക്ഷേ, അങ്ങനെ ചെയ്യാൻ നിങ്ങൾ തീരുമാനിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുക.


8 . പല ആശുപത്രികളും ഹൃദയ ശസ്ത്രക്രിയ നടത്തുന്നവർക്ക് പുനരധിവാസ പരിപാടി നൽകും. ഇത് ശസ്ത്രക്രിയയിൽ നിന്ന് കരകയറാൻ നിങ്ങളെ സഹായിക്കും, കഴിയുന്നത്ര വേഗം നിങ്ങൾ  സാധാരണ നിലയിലേക്ക് മടങ്ങിയെത്തും.

9 . വിശപ്പ്, മലബന്ധം, പുറം വേദന, പേശി വേദന, മാനസികരോഗങ്ങൾ, ഉറക്കം ലഭിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ്  ഈ സര്‍ജറിയുടെ ചില പാർശ്വഫലങ്ങൾ.

10 .  നിങ്ങൾ പൂർണമായി ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ആരോഗ്യപൂർണമായ ജീവിതരീതി സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്. പുകവലി നിർത്തുക, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, ദിവസേന വ്യായാമം ചെയ്യുക, മദ്യപാനം നിയന്ത്രിക്കുക, കൂടാതെ എന്തെങ്കിലും മരുന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ കഴിക്കുന്നത് തുടരുക.

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English:  RECOVERY AFTER BYPASS SURGERY by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)

Tagged on:             
Facebook IconYouTube IconTwitter IconVisit Our Google Plus page